ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി എം.ജെ അക്ബർ നൽകിയ മാനനഷ്ടക്കേസിൽ മാധ്യമപ്രവർത്തക പ്രിയാ രമണിക്ക് ജാമ്യം. തനി ക്കെതിരെ അടിസ്ഥാനരഹിതമായി മീടൂ ആരോപണമുന്നയിച്ച് അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എം.ജെ അക്ബർ മാനന ഷ്ടക്കേസ് നൽകിയത്. എം.ജെ അക്ബർ ഏഷ്യൻ ഏജിൽ എഡിറ്ററായിരിക്കുന്ന കാലം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച നിരവധി വനിതകളിൽ പ്രമുഖയായിരുന്നു പ്രിയാ രമണി. 10,000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ഡൽഹി പാട്യാല ഹൗസ് കോടതി ജാമ്യം നൽകിയത്.
ജനുവരി 29 ന് അഡീഷണൽ ചീഫ് മെട്രോെപാളിറ്റൻ മജിസ്ട്രേറ്റ് സമാർ വിശാലിെൻറ നിർദേശ പ്രകാരമാണ് പ്രിയ ഇന്ന് കോടതിയിൽ ഹാജരായത്. ഏപ്രിൽ 10 ന് അടുത്ത വാദം കേൾക്കും.
ഏഷ്യൻ ഏജിൽ ട്രെയിനിയായി ചേർന്നതു തൊട്ട് 20 വർഷത്തോളം അക്ബർ ലൈംഗികമായി അപമര്യാദയോടെ പെരുമാറിയെന്നായിരുന്നു പ്രിയ രമണിയുടെ ആരോപണം. ലൈംഗികാരോപണം വന്നതോടെ അക്ബറിന് കേന്ദ്രമന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നിരുന്നു. 23 വർഷം മുമ്പ് െജയ്പൂരിലെ ഹോട്ടലിൽ വെച്ച് അക്ബർ തന്നെ വാക്കാലും ലൈംഗികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ്പ്രിയയുടെ ആരോപണം. ഉഭയകക്ഷി സമ്മത പ്രകാരമുള്ള ബന്ധമായിരുന്നെന്ന് അക്ബറും അധികാര ദുർവിനിയോഗം നടത്തി സമ്മർദ്ദം ചെലുത്തി അനുസരിപ്പിക്കുകയായിരുന്നുവെന്ന് പ്രിയയും ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.